വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 41 രൂപയാണ് കുറച്ചത്. ഡൽഹിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില ഇപ്പോൾ 1,762 രൂപയാണ്. ചെന്നൈയിൽ വില 1921.50 ആയി. കൊച്ചിയിൽ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകൾ ലഭിക്കുക.
Read more
വാണിജ്യ എൽപിജി നിരക്കുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന ഗാർഹിക എൽപിജി വില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മാസം, 2025 മാർച്ച് ഒന്നിന് പ്രധാന നഗരങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടർ വില ആറ് രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ ഏഴ് രൂപ കുറച്ചതിന് ശേഷമായിരുന്നു ഈ വർധനവ്. ഇപ്പോൾ വീണ്ടും വില കുറഞ്ഞിരിക്കുകയാണ്.