രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ക്കായി രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയിലെത്തും. ഹുബ്ബള്ളിയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി, ജഗദീഷ് ഷെട്ടറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
ഇന്നലെയാണ് രാഹുല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വീട് പൂട്ടി രാഹുല്‍ ഗാന്ധി തന്നെ ഉദ്യോഗസ്ഥര്‍ക്ക് താക്കോല്‍ കൈമാറി. ഡല്‍ഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. രാഹുല്‍ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥില്‍ താമസിക്കും. 2004 മുതല്‍ താമസിക്കുന്ന വീടാണ് രാഹുല്‍ ഒഴിഞ്ഞത്.
2004ല്‍ അമേഠി എംപിയായതോടെ ലഭിച്ച വസതിയാണിത്. സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സാന്നിധ്യത്തിലാണ്, 19 വര്‍ഷമായി താമസിച്ച വീട്ടില്‍ നിന്ന് രാഹുല്‍ ഇറങ്ങിയത്. സത്യം പറഞ്ഞതിന് നല്‍കേണ്ടിവന്ന വിലയാണിതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അപകീര്‍ത്തി കേസില്‍ നേരിട്ട് ഹാജരാകണമെന്ന പറ്റ്‌ന കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചു. സുശീല്‍ കുമാര്‍ മോദി പറ്റ്‌ന കോടതിയില്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് രാഹുല്‍ ഗാന്ധി പറ്റ്‌ന ഹൈക്കോടതിയെ സമീപിച്ചത്.
Read more
സമന്‍സ് റദ്ദാക്കണമെന്നാണ് ആവശ്യം. മോദി പരാമര്‍ശത്തില്‍ സൂറത്ത് സി.ജെ.എം കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും.