രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ എളുപ്പമാക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി റിസർവ് ബാങ്ക്. ‘ആർബിഡാറ്റ’ എന്നാണ് ഈ മൊബൈൽ ആപ്പിൻ്റെ പേര്. ആൻഡ്രോയിഡ്, ആപ്പിൾ ഐഒഎസ് ഉപയോക്താക്കൾക്കും ആപ്ലിക്കേഷൻ ലഭ്യമാകും. പ്രവർത്തനം ആരംഭിച്ച ശേഷം ആപ്പ് മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കളിൽ നിന്നും ഫീഡ്ബാക്ക് ശേഖരിക്കും. ഇത് പരിഗണിച്ച ശേഷമായിരിക്കു കൂടുതൽ വിപുലീകരണം ഉണ്ടാകുക.
ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട 11,000-ലധികം സ്ഥിതിവിവരക്കണക്കുകൾ ആപ്പിൽ ലഭ്യമാകും. ഇത് സാധാരണക്കാർക്ക് പോലും മനസിലാകുന്ന രീതിയിൽ ഫോർമാറ്റ് ചെയ്തിട്ടുള്ളതാണ്. ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ആവശ്യമുള്ള വിവരങ്ങൾ കാണാനും ഒപ്പം കൂടുതൽ വിശകലനത്തിനായി ഡാറ്റ ഡൗൺലോഡ് ചെയ്യാനും കഴിയും. ഇങ്ങനെ ഡൗൺലോഡ് ചെയ്യുന്ന വിവരങ്ങളിൽ ഡാറ്റയുടെ ഉറവിടം രേഖപ്പെടുത്തിയിട്ടുണ്ടാകും.
ആപ്പിൻ്റെ മറ്റൊരു പ്രധാന സവിശേഷത ‘ബാങ്കിംഗ് ഔട്ട്‌ലെറ്റ്’ എന്നൊരു വിഭാഗമാണ്. ഇത് ഉപയോക്താക്കൾക്ക് അവരുടെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ബാങ്കിംഗ് സൗകര്യങ്ങൾ കണ്ടെത്താൻ സാധിക്കും എന്നുള്ളതാണ്. കൂടാതെ ഉപയോക്താക്കൾക്ക് സാർക്ക് ഫിനാൻസ് എന്ന വിഭാഗം തുറന്നാൽ സാർക്ക് രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. ആർബിഐയുടെ പ്രസ്താവന അനുസരിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ വിവരം നൽകുന്നിന് 11,000 വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളിലേക്കുള്ള പ്രവേശനവും ആപ്പ് വാഗാദാനം ചെയ്യുന്നു. കൂടാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഡാറ്റാബേസിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നു. (DBIE’? https://data.rbi.org.in) പോർട്ടലിലൂടെ ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് വലിയ വേഗത്തിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയും.