പരാജയ ഭയം മോദിയെയും ബിജെപിയെയും അലട്ടുന്നു; 'ഇന്ത്യാ' സഖ്യത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്; കേന്ദ്ര സര്‍ക്കാരിനെതിരെ യെച്ചൂരി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡിയെ ഉപയോഗപ്പെടുത്തി അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇന്ത്യാ കൂട്ടായ്മയിലെ രണ്ടാമത്തെ സിറ്റിംഗ് മുഖ്യമന്ത്രിയാണ് അറസ്റ്റിലാകുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന ഭയം മോദിയെയും ബിജെപിയെയും അലട്ടുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ നീക്കങ്ങള്‍.

അതേ സമയം കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന എല്ലാ പ്രതിപക്ഷ നേതാക്കളെയും അവര്‍ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. അവരെയൊക്കെ സത്യത്തിന്റെ പ്രതീകങ്ങളാക്കുന്നു.

Read more

ബിജെപിയെ പരാജയപ്പെടുത്താനും ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ ഇച്ഛാശക്തിയെ ഇത്തരം ഗൂഢ നീക്കങ്ങള്‍ ഊട്ടിയുറപ്പിക്കുമെന്നും അദേഹം പറഞ്ഞു.