ഡൽഹിയിൽ പോളിംഗ് ശതമാനം താഴ്ന്ന നിലയിൽ തുടരുന്നു; 2015നേക്കാൾ 20 ശതമാനം കുറവ്

ഡൽഹിയിൽ പകൽ മുഴുവൻ പോളിംഗ് കണക്കുകൾ വളരെ താഴ്ന്ന നിലയിലായിരുന്നു, വെറും 41.5 ശതമാനം ആളുകൾ മാത്രമാണ് ഉച്ചകഴിഞ്ഞ് 3 വരെ വോട്ട് രേഖപ്പെടുത്തിയത്. 2015 ൽ ഇത് 51.2 ശതമാനമായിരുന്നു. അതേസമയം ബൂത്തുകളിൽ വന്ന് വോട്ട് ചെയ്യണെമെന്ന് വോട്ടർമാരോട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവർത്തിച്ച് അഭ്യർത്ഥിച്ചു.

Read more

പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ട് മാസത്തോളമായി പ്രതിഷേധം നടക്കുന്ന തെക്ക്-കിഴക്കൻ ഡൽഹിയിലെ ഷഹീൻ ബാഗ് പോലുള്ള മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഡൽഹിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ നിലവിലുണ്ട്.