ഇത് മോദി തരംഗമല്ല, ജാതിയേക്കാള്‍ മേല്‍ക്കൈ മതത്തിനാണെന്നാണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്: സുബ്രഹ്മണ്യന്‍ സ്വാമി

17ാം ലോക്‌സഭ തിരഞ്ഞെടുപ്പിലെ എന്‍.ഡി.എ മുന്നേറ്റത്തെ കുറിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജാതിയേക്കാള്‍ മേല്‍ക്കൈ മതത്തിനാണെന്ന് സൂചിപ്പിക്കുന്നതാണ് ഇപ്പോള്‍ വന്ന തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം ഹഫിങ്ടണ്‍ പോസ്റ്റുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

“ഇത് മോദി തരംഗമല്ല, ഹിന്ദുത്വ തരംഗമാണ്. ജാതിയേക്കാള്‍ മേല്‍ക്കൈ മതത്തിനാണെന്നാണ് തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. എസ്.പി-ബി.എസ്.പി ജാതി സഖ്യത്തിന്റെ “തകര്‍ക്കാനാവാത്ത കണക്കുകളെ” ബി.ജെ.പി പരാജയപ്പെടുത്തിയിരിക്കുകയാണ്. ഹിന്ദുക്കള്‍ ജാതിക്കും മുകളില്‍ ഉയരുകയാണ്. വോട്ടര്‍മാരുടെ യുവ തലമുറ വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ യുവ ദേശീയവാദികളാണ്. അവര്‍ ജാതിയെ കുറിച്ച് ചിന്തിക്കുന്നില്ല.” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read more

ബി.ജെ.പി വലിയ തിരിച്ചടി നേരിടുമെന്ന വിലയിരുത്തപ്പെട്ട ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി സഖ്യത്തിന് വന്‍തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.