മീനങ്ങാടി പോക്സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് വാദിച്ച ജഡ്ജി ഹേമന്ത് ഗുപ്‌ത ലോകത്തിന് കാമപ്രാന്ത് ആണെന്ന പരാമർശം നടത്തി. ഹേമന്ത് ഗുപ്‌ത തന്നെ ഹൈക്കോടതിയിൽ ജഡ്ജി ആയിരിക്കെ ഇതുപോലെ ഒരു കേസുമായി ബന്ധപ്പെട്ട സംഭവങ്ങളും അതിജീവിതക്ക് എതിരെ പിതാവ് നടത്തിയ ക്രൂരമായ ആക്രമണവും ഒകെ ജഡ്ജി വിവരിച്ചു.
പോക്സോ കേസിൽ പന്ത്രണ്ടുവയസുകാരിയെ ഉപദ്രവിച്ച കുട്ടിയുടെ അമ്മാവന് ഹൈക്കോടതി ജാമ്യം അനുവദിക്കുതാക ആയിരുന്നു. കുട്ടിയെ മടിയിൽ ഇരുത്തി വാത്സല്യത്തോടെ കൊഞ്ചിച്ച അമ്മാവൻ പിന്നീട് കുട്ടിയെ വിവസ്ത്രയാക്കുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുകയും ആയിരുന്നു. എന്നാൽ അമ്മാവന്റെ പ്രവർത്തികൾ വാത്സല്യത്തോടെയാണോ എന്ന കാര്യത്തിൽ കൃത്യമായ അന്വേഷണ വേണമെന്നായിരുന്നു കോടതി നിരീക്ഷണം.
Read more
കുട്ടിയുടെ അമ്മക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിയില്‍ ഹൈക്കോടതി പരാമർശനങ്ങൾ വിവരിച്ചു. ഇതും കൂടി കേട്ട ശേഷമാണ് ലോകത്തിന് കാമപ്രാന്ത് എന്ന് ജസ്റ്റീസ് പറഞ്ഞത്.