പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് അവസാനിപ്പിച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസം ഉണ്ടാകുമെന്ന സൂചനയുമായി മോദി

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് താല്‍ക്കാലികമായി അവസാനിപ്പിച്ച് നരേന്ദ്രമോദി. മൂന്നു മാസത്തേക്ക് പരിപാടി താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് അദേഹം വ്യക്തമാക്കി.

എല്ലാ മാസത്തെയും അവസാനത്തെ ഞായറാഴ്ച്ചകളിലാണ് മന്‍ കി ബാത്ത് പരിപാടി നടത്തുന്നത്. അടുത്ത മന്‍ കി ബാത്ത് മാര്‍ച്ച് 31നാണ് നടക്കേണ്ടത്. എന്നാല്‍, തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ പ്രഖ്യാപിക്കുമെന്ന് ഏകദേശം വ്യക്തമായ സാഹചര്യത്തിലാണ് മോദി ഇന്ന് പരിപാടി അവസാനിപ്പിച്ചത്.

110 എപ്പിസോഡായിരുന്നു ഇന്ന് നടന്നത്. രാഷ്ട്രീയ പരമായ മര്യാദയുടെ ഭാഗമായാണ് മന്‍ കി ബാത്ത് നിര്‍ത്തിവെയ്ക്കുന്നത്. ഇക്കാലയളവില്‍ മന്‍ കി ബാത്ത് എന്ന ഹാഷ് ടാഗില്‍ നിറദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read more

ഇന്ത്യയുടെ നാരി ശക്തി എല്ലാ മേഖലയിലും പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണെന്ന് മോദി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്യജീവി സംരക്ഷണത്തിനായി സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു. മേല്‍ഘട്ട് കടുവ സങ്കേതത്തിനടുത്തുള്ള ഖട്കലി ഗ്രാമത്തില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ ഗവണ്‍മെന്റ് സഹായത്തോടെ തങ്ങളുടെ വീടുകള്‍ ഹോം സ്റ്റേകളാക്കി മാറ്റി. ഇത് അവര്‍ക്ക് വലിയ വരുമാന മാര്‍ഗമായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.