രാജ്യത്തെ എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്ത്. രാജ്യത്തെ ഏറ്റവും ധനികനായ എംഎല്‍എയും സാമ്പത്തികമായി പിന്നിലുള്ള എംഎല്‍എയും ബിജെപി അംഗങ്ങളാണ്. അതേസമയം കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ് രണ്ടാമത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എംഎല്‍എമാരുടെ സ്വത്ത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.
മഹാരാഷ്ട്ര മുംബൈ ഘട്‌കോപാര്‍ ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി എംഎല്‍എ പരാഗ് ഷായാണ് എന്‍ഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ധനികനായ എംഎല്‍എ. 3400 കോടിയാണ് ഇയാളുടെ ആസ്തി. 1413 കോടി രൂപ ആസ്തിയുളള കര്‍ണാടക കനകപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ് രണ്ടാമത്.
എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുറഞ്ഞ സ്വത്തുള്ള എംഎല്‍എ പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപിയുടെ നിർമ്മല്‍ കുമാർ ധാരയാണ്. അതേസമയം കേരളത്തില്‍ സിറ്റിംഗ് എംഎല്‍എമാരില്‍ മാത്യൂ കുഴല്‍നാടനാണ് സ്വത്തിന്റെ കാര്യത്തില്‍ ഒന്നാമത്. എന്നാല്‍ എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ഉള്ളത് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനാണ്.