ബി.ജെ.പി ഏത് ബില്ല് കൊണ്ടുവന്നാലും ടി.ആര്‍.എസ് പിന്തുണക്കും, കാര്‍ഷിക കരിനിയമങ്ങള്‍ ഉള്‍പ്പെടെ; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ടി.ആര്‍.എസിനും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ജനങ്ങളുടെ താല്‍പര്യത്തിന് വിപരീതമായി ചന്ദ്രശേഖര റാവു ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ബിജെപി ഏത് ബില്ല് എപ്പോള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നാലും ടി.ആര്‍.എസ് അവരെ പിന്തുണയ്ക്കും, കാര്‍ഷിക കരിനിയമങ്ങള്‍ ഉള്‍പ്പെടെ.

ബി.ജെ.പിയും ടി.ആര്‍.എസും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഒരു മിഥ്യാധാരണയിലും പെട്ടുപോകരുത്. തെരഞ്ഞെടുപ്പിന് മുമ്പായി നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും. എന്നാല്‍ അദ്ദേഹത്തിന് നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുണ്ട്”-രാഹുല്‍ പറഞ്ഞു.

യാത്ര ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെത്തിയപ്പോള്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും യാത്രയില്‍ അണിചേര്‍ന്നു. രോഹിതിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ തന്റെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ക്ക് പുതിയ ധൈര്യമുണ്ടായെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.