ഭര്‍ത്താവിന്റെ നിരന്തര പീഡനത്തിനൊടുവില്‍ പതിവായി വീട്ടിലെത്താറുള്ള ലോണ്‍ കളക്ഷന്‍ ഏജന്റിനെ വിവാഹം കഴിച്ച് യുവതി. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയായിരുന്നു. ബീഹാറിലാണ് സംഭവം നടന്നത്.
2022ല്‍ ആയിരുന്നു ബീഹാറിലെ ജാമുയി ജില്ലയിലെ നകുല്‍ ശര്‍മ്മയുമായി ഇന്ദ്ര കുമാരിയുടെ വിവാഹം. തുടര്‍ന്ന് നകുല്‍ ശര്‍മ്മ പതിവായി മദ്യപിച്ചെത്തി പതിവായി ഉപദ്രവിക്കാറുണ്ടെന്ന് ഇന്ദ്ര പറയുന്നു. ഇക്കാലയളവില്‍ പവന്‍ കുമാര്‍ യാദവ് എന്ന ലോണ്‍ കളക്ഷന്‍ ഏജന്റ് നകുല്‍ ശര്‍മ്മ നല്‍കാനുള്ള പണം വാങ്ങാനായി പതിവായി വീട്ടില്‍ എത്തിയിരുന്നു.
തുടര്‍ന്ന് ഇന്ദ്രയും പവന്‍ കുമാറും സൗഹൃദത്തിലായി. പിന്നീടുള്ള ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അഞ്ച് മാസത്തോളം ഇരുവരും പ്രണയിച്ചു. പിന്നീട് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഇന്ദ്ര അമ്മായിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു.
Read more
ഇതിന് പിന്നാലെ വീണ്ടും ജാമുയിയിലേക്ക് എത്തിയ അവര്‍, ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.