മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ആക്രമണം മാതാവിന്റെ കണ്‍മുന്നില്‍

തമിഴ്‌നാട്ടിലെ നീലഗിരിയില്‍ മൂന്ന് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അമ്മയുടെ മുന്നില്‍ വച്ചായിരുന്നു പുലി മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. മാതാവിനൊപ്പം നടന്ന് പോകുകയായിരുന്നു പെണ്‍കുട്ടി.

നീലഗിരി പന്തല്ലൂര്‍ മേഖലയിലാണ് ദാരുണ സംഭവം നടന്നത്. അതിഥി തൊഴിലാളിയുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പന്തല്ലൂരിലെ തൊണ്ടിയാളം എന്ന സ്ഥലത്ത് ആയിരുന്നു കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തോളമായി പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Read more

കഴിഞ്ഞ പത്ത് ദിവസത്തിനിടെ പ്രദേശത്ത് നാല് യുവതികളും ഒരു പെണ്‍കുട്ടിയും പുലിയുടെ ആക്രമണം നേരിട്ടിരുന്നു. മൂന്ന് വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്കാണ് ഇതുവരെ പുലിയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.