ടോക്കിയോ പാരാലിമ്പിക്സിൽ രണ്ട് മെഡലുകള്‍ കൂടി സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന 5മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ് എച്ച് 1 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ സ്വര്‍ണവും സിംഗ് രാജ് അദാന വെള്ളിയും സ്വന്തമാക്കി. ഫൈനലില്‍ 218.2 പോയന്റ് നേടി പാരാലിമ്പിക്‌സ് റെക്കോഡോടെയാണ് മനീഷ് നര്‍വാള്‍ സ്വര്‍ണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിംഗ് രാജ് വെള്ളി മെഡല്‍ നേടി. സിംഗ് രാജിന്റെ ടോക്യോ ഒളിമ്പിക്സിലെ രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെർജി മലിഷേവിനാണ് വെങ്കലം.
#ShootingParaSport Update
Manish finishes P4 Mixed 50m Pistol SH1 Qualification round at 7th position with 533 points and qualifies for the final
He along with Singhraj will play the final at 8:45 am (IST) today.
Stay tuned & keep supporting with #Cheer4India#Praise4Para pic.twitter.com/S98IB3zXuu— SAI Media (@Media_SAI) September 4, 2021
സ്വര്‍ണവും വെള്ളിയും നേടിയതോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 15 ആയി. 2016ലെ റിയോ ഒളിമ്പിക്സ് ആണ് ഇതിനു മുമ്പത്തെ ഇന്ത്യയുടെ മികച്ച പ്രകടനം.
#ShootingParaSport Update@AdhanaSinghraj finishes P4 Mixed 50m Pistol SH1 Qualification round at 4th position with 536 points and qualifies for the final
The final is at 8:45 am (IST) today, let’s continue showing support with #Cheer4India#Praise4Para #Paralympics pic.twitter.com/R6RRbkVJNJ
— SAI Media (@Media_SAI) September 4, 2021
Read more