റെയില്‍വെയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. റെയില്‍വെയുടെ വികസനത്തിനായി കേന്ദ്ര ബജറ്റില്‍ 1.48 ലക്ഷം കോടി വകയിരുത്തി.
രാജ്യത്തെമ്പാടുമുള്ള റെയില്‍വെ സ്റ്റേഷനുകളില്‍ സിസി ടിവിയും വൈ-ഫൈ സ്‌പോട്ടുകള്‍ സ്ഥാപിക്കാനും തീരുമാനമായി. 600 റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കുമെന്നും അറിയിച്ചു. 8,000 കിലോമീറ്റര്‍ റെയില്‍പാത ഇരട്ടിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അറിയിച്ചു.
റെയില്‍വെ ബജറ്റ് കേന്ദ്ര ബജറ്റിനോട് ലയിപ്പിച്ചതിനുശേഷമുള്ള രണ്ടാമത്തെ ബജറ്റാണ് ഇത്. ഇപ്പോള്‍ വിമാന സര്‍വ്വീസുകള്‍ രാജ്യത്ത് കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നുണ്ട്.ആ സാഹചര്യത്തില്‍ ബുള്ളറ്റ് ട്രെയിനുകളുടെ ആവശ്യകത ഇനിയുണ്ടോ എന്ന് പരിശോധിക്കണമെന്നും ധനമന്ത്രി ചോദിച്ചു.
Read more
മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയക്ക് ഒരു ലക്ഷം കോടി രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 2022 ലെ പ്രാവര്‍ത്തികമാവുകയുള്ളുവെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.