ഉന്നാവൊ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് എതിരെയുള്ള കേസുകളിൽ ഇടപെടുകയില്ലെന്ന് സുപ്രീം കോടതി

ഉന്നാവൊ പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കും എതിരെ രജിസ്റ്റർ ചെയ്ത 20 കേസുകളിന്മേൽ റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ട് ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു.

സംസ്ഥാനത്ത് ഉന്നാവൊ പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കും എതിരെ ചുമത്തിയിരിക്കുന്ന മറ്റ് കേസുകളുടെ പരിധി വർദ്ധിപ്പിക്കാനും അതിൽ ഇടപെടാനും ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഡൽഹിയിലേക്ക് മാറ്റിയ നാല് കേസുകളുടെ നടപടികൾ ദൈനംദിന അടിസ്ഥാനത്തിൽ ന്യൂഡൽഹിയിലെ ഒരു പ്രത്യേക കോടതിയുടെ മുമ്പാകെ നടക്കുകയാണെന്ന് കേസിൽ ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് 19-ന് ഉന്നാവൊ കേസ് വീണ്ടും പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു.