നെഞ്ചുവേദന: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറെ എയിംസില്‍ പ്രവേശിപ്പിച്ചു; നേരിട്ടെത്തി ചികിത്സ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

നെഞ്ചുവേദനയെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറെ എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് 73 വയസുള്ള ഉപരാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ അദ്ദേഹം ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എയിംസിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജീവ് നാരംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നതെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രആരോഗ്യ മന്ത്രി ജെപി നദ്ദ ഉപരാഷ്ട്രപതിയെ എയിംസിലെത്തി സന്ദര്‍ശിച്ചു.