വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

പാർലമെൻ്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ (08/04/2025) പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ രൂപികരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Read more

ഇതിനിടെ നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്‌തു. 16 ആം തീയതിയാണ് വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത്.