കൈലാസത്തില്‍ താന്‍ ഏകാന്തജീവിതം തുടങ്ങിയപ്പോള്‍ പരിഹസിച്ചവരൊക്കെ എവിടെ? കൊറോണയില്‍ നിന്ന് പരമശിവന്‍ തങ്ങളെ രക്ഷിച്ചെന്നും നിത്യാനന്ദ

കൊറോണ വൈറസ് ബാധയില്‍ നിന്ന് പരമശിവന്‍ തങ്ങളെ രക്ഷിച്ചെന്ന് വിവാദ ആള്‍ദൈവം നിത്യാനന്ദ. താന്‍ കൈലാസം എന്ന പേരില്‍ രാജ്യമുണ്ടാക്കി ഏകാന്തജീവിതം ആരംഭിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ തന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സാമൂഹികമായ ഇടപെടലില്‍ അകലം പാലിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. പരമശിവന്‍ ആപത്ത് മുന്‍കൂട്ടി കണ്ട് തങ്ങളെ രക്ഷിക്കുകയായിരുന്നുവെന്നും നിത്യാനന്ദ പറഞ്ഞു.

ഇന്ത്യയില്‍ പീഡനക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ രാജ്യം സ്ഥാപിച്ചെന്നും വിവാദ ആള്‍ദൈവം അവകാശപ്പെട്ടിരുന്നു. പക്ഷേ, നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം.

Read more

രാജ്യം വിട്ടെങ്കിലും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിത്യാനന്ദ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. അനുയായികളുമായി സംസാരിക്കുന്നതും വിവിധ പ്രഭാഷണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്.