യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിരവധി സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവിന്റെ പേര് യോഗി സര്‍ക്കാര്‍ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട് . ഈ പുതിയ ചര്‍ച്ചകള്‍ക്ക് കാരണം യോഗിയുടെ പുതിയ ട്വീറ്റാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെത്തിയപ്പോള്‍ സ്വാഗതം ചെയ്തുള്ള യോഗിയുടെ ട്വീറ്റില്‍ പറയുന്ന കാര്യങ്ങള്‍ ലഖ്നൗവിന്റെ പേര് മാറ്റത്തിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഭഗവാന്‍ ലക്ഷ്മണിന്റെ പാവനമായ നഗരത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം എന്നാണ് മോദിയെ സ്വീകരിച്ച് യോഗി ട്വീറ്റ് ചെയ്തത്.
ഇതോടെ യോഗിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി്. ലഖ്നൗവിന്റെ പേര് വരും ആഴ്ചകളില്‍ ലക്ഷ്മണ്‍പുരി എന്നാക്കി മാറ്റുമെന്നാണ് സൂചന. ലഖ്നൗവില്‍ ലക്ഷ്മണിന്റെ പേരില്‍ വലിയ ക്ഷേത്ര നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ലക്ഷ്മണ്‍പുരി എന്നോ ലഗാന്‍പുരി എന്നോ ലഖ്നൗവിന്റെ പേര് മാറ്റണമെന്ന് നേരത്തെ ചില ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
Read more
ലഖ്നൗവിലെ പല സ്ഥലങ്ങളുടെയും പേരുകള്‍ക്കൊപ്പം ലക്ഷ്മണ്‍ എന്ന് സര്‍ക്കാര്‍ ഇതിനകം തന്നെ ചേര്‍ത്തുകഴിഞ്ഞു. ലക്ഷ്മണ്‍ തില, ലക്ഷ്മണ്‍ പുരി, ലക്ഷ്മണ്‍ പാര്‍ക്ക് എന്നിവയെല്ലാം സമീപകാലത്ത് ലഖ്നൗവില്‍ നിര്‍മിച്ചിട്ടുണ്ട്