ലാവ്ലിന് അഴിമതി കേസില്‍ സിബിഐയുടെ അപ്പീല്‍ ജനുവരി 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. പിണറായി വിജയനെ ഉള്‍പ്പെടെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍.
Read more
പിണറായിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും പിണറായി വിജയനടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ടെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. പിണറായിയെ കൂടാതെ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്, മുന്‍ ജോയന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനേയും സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ലാവ്ലിന് കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ നിന്നുള്ള ഉത്തരവില്ലാതെ ഉദ്യോഗസ്ഥര്‍ക്കു മാത്രം തീരുമാനമെടുക്കാന്‍ കഴിയില്ല. പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നും മൂന്നുപേരെ മാത്രം വിചാരണ ചെയ്യാന്‍ സാധിക്കില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു