കോവിഡിനേക്കാള്‍ ഭീകരന്‍ വരുന്നു; മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണമായും കരകയറും മുന്‍പ് മറ്റൊരു മഹാമാരിയ്ക്ക് കൂടി സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ സര്‍ പാട്രിക് വാലന്‍സ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിയിരുന്നു പാട്രിക്. മഹാമാരിയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പാട്രിക് പറഞ്ഞു.

പാട്രിക് വാലന്‍സിന്റെ മുന്നറിയിപ്പിനെ കുറിച്ച് ദി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരിയെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് രാജ്യം ഇതുവരെ തയ്യാറായിട്ടില്ലെന്നും പാട്രിക് കൂട്ടിച്ചേര്‍ത്തു. പൊയിസിലെ ഹേ ഫെസ്റ്റിവെല്ലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാട്രിക്. തങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പാട്രിക് അഭിപ്രായപ്പെട്ടു.

മഹാമാരി ഭീഷണികള്‍ വേഗത്തില്‍ കണ്ടെത്താന്‍ ശേഷിയുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. പരിശോധനകള്‍ ധ്രുതഗതിയിലാക്കണം. വാക്‌സിന്‍, ചികിത്സ എന്നിവയ്‌ക്കെല്ലാം കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കേണ്ടി വരില്ലെന്നും പാട്രിക് വാലന്‍സിന്‍ മുന്നറിയിപ്പ് നല്‍കുന്നു.