ഹമാസിനെതിരെയുള്ള യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വടക്കന്‍ ഗാസയിലെ രണ്ട് ആശുപത്രികള്‍കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ സൈന്യം. ബെയ്ത് ലാഹിയയിലെ ഇന്‍ഡോനേഷ്യന്‍ ആശുപത്രിയും ജബൈലയിലെ അല്‍അവ്ദ ആശുപത്രിയും ഒഴിയണമെന്നാണ് സൈന്യം നിര്‍ദേശിച്ചിരിക്കുന്നത്. ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തെരുതെന്ന് യുഎന്‍ ശക്തമായ താക്കീത് നല്‍കിയതിന് ശേഷമാണ് ഇസ്രയേലിന്റെ ഈ നീക്കം.
ഗാസയിലെ 27 ആരോഗ്യകേന്ദ്രങ്ങളിലായി ഇസ്രയേല്‍ 136 ആക്രമണങ്ങളാണ് നടത്തിയതെന്ന് യുഎന്‍ മനുഷ്യാവകാശവിഭാഗത്തിന്റെ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് അറിയിച്ചു. ഇസ്രയേല്‍ മൂന്നുദിവസമായി വടക്കന്‍ ഗാസയില്‍ തുടര്‍ച്ചയായ് മിസൈലാക്രമണം നടത്തുകയാണ്.ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ധാരാളം കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ഗാസയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു.
Read more
നുസറേയ്ത്ത്, സവൈദ, മ?ഗസി, ദെയ്ര്‍ അല്‍ ബല എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഇതോടെ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. വ്യാഴം പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ തുടരുന്ന വ്യാപക ആക്രമണങ്ങളില്‍ ഗാസ പൊലീസ് മേധാവിയടക്കം 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.