'അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസ്'; മിസൈൽ ആക്രമണം പൊതുസേവനമെന്ന് ഖമെനയി

അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേൽ രക്തരക്ഷസെന്നും ഖമെനയി പറഞ്ഞു. ഇസ്രയേലിനെതിരായ മിസൈൽ ആക്രമണം പൊതുസേവനമെന്നും ഖമെനയി കൂട്ടിച്ചേർത്തു. വെള്ളിയാഴ്‌ച പ്രാർഥനയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഖമനയി.

5 വർഷത്തിനിടെ ഇത് ആദ്യമായാണ് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിൻ്റെ ലക്ഷ്യം മുസ്‌ലിം രാജ്യങ്ങൾ തിരിച്ചറിയണമെന്നും പ്രഭാഷണത്തിൽ ഖമനയി പറഞ്ഞു. അതേസമയം മുസ്‌ലിം രാജ്യങ്ങളോട് ഒന്നിച്ച് നിൽക്കാനും ഖമനയി ആവശ്യപ്പെട്ടു

ടെഹ്റാനിലെ പള്ളിയിലാണ് ഖമനയി ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന് മുൻപ് റവല്യൂഷണറി ഗാർഡ്സ് കമ്മാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെയാണ് 2020 ജനുവരിയിൽ ഖമനയി വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയത്.