മലയാളി തലപ്പത്തെത്തിയപ്പോള്‍ ബക്കാഡി കുതിക്കുന്നു; വിദേശമദ്യമായ ടെക്കിലയെ 'വിഴുങ്ങി'

മുന്തിയ ഇനം വിദേശമദ്യമായ ടെക്കിലയെ ബക്കാഡി ലിമിറ്റഡ് വാങ്ങുന്നു. 500 കോടി ഡോളറിനാണ് ടെക്കിലയുടെ ഉല്‍പ്പാദകരായ പേട്രേണ്‍ സ്പിരിറ്റ്സിനെ ബക്കാഡി വാങ്ങുന്നത്.

ടെക്കിലയെ വാങ്ങുന്നതോടെ വിപണിയിലെ മദ്യനിര്‍മാണത്തില്‍ രണ്ടാം സ്ഥാനത്താകും ബെക്കാഡി. മലയാളിയായ മഹേഷ് മാധവനാണ് ബെക്കാഡി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍. മഹേഷ് തലപ്പത്ത് എത്തിയതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ ഇടപാടണ് ടെക്കിലയെ ഏറ്റെടുക്കുന്നത്.