ചന്ദ്രനിൽ ജലാംശം സ്ഥിരീകരിച്ച് ചൈന

ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ അടയാളം കണ്ടെത്തിയതായി ചൈനീസ് ശാസ്‌ത്രജ്ഞർ. ഓഷ്യൻ ഓഫ് സ്‌റ്റോം‌സ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ സമതലത്തിൽ നിന്നും ലഭിച്ച സാമ്പിളുകളിൽ നിന്നാണ് ജലത്തിന്റെ അടയാളം ചെെനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ചന്ദ്രന്റെ പ്രതലത്തിൽ നിന്ന് കണ്ടെത്തിയ ലാവ അവശിഷ്‌ടത്തിലാണ് അപറ്റൈറ്റ് എന്നറിയപ്പെടുന്ന ക്രിസ്‌റ്റലൈൻ ധാതു ലഭിച്ചത്.

മുൻപ് നാസയ്‌ക്കും ഇത്തരത്തിൽ സാമ്പിളുകൾ ലഭിച്ചിരുന്നു.സൂര്യനിൽ നിന്നുള‌ള ചാർജ് കണങ്ങളുടെ രാസപ്രക്രിയയുടെ ഫലമായാണ് ചന്ദ്രോപരിതലത്തിൽ ജലാംശം കാണപ്പെടുന്നത് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അപറ്റൈറ്റ് ധാതുവിൽ ഹൈഡ്രോക്‌സിലിന്റെ ഉറവിടം കണ്ടെത്തിയിരിക്കുന്നത് ചന്ദോപരിതലത്തിൽ തന്നെ ഉണ്ടായിരിക്കുന്നവയാണ്.

ഇവയെല്ലാം ചാന്ദ്രോപരിതലത്തിൽ തന്നെ ഉണ്ടായവയെന്നാണ് ചൈനീസ് പര്യവേഷണത്തിൽ വ്യക്തമായത്. 2020 ഡിസംബറിൽ ചാങ് ഇ-5 ദൗത്യം ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ചിരുന്നു. വരും വർഷങ്ങളിൽ കൂടുതൽ ചാന്ദ്ര ദൗത്യങ്ങൾ ചൈന നടത്താൻ ഒരുങ്ങുകയാണ്.

ഇവയിൽ ചന്ദ്രനിലെ ജലം കണ്ടെത്താനുള‌ള മിഷനുമുണ്ട്. സൗരയൂഥത്തിന്റെ വികാസം സംബന്ധിച്ച് പ്രധാന സൂചനകൾ ലഭിക്കുന്നതാണ് ചാന്ദ്രോപരിതലത്തെ കുറിച്ചുള‌ള പഠനമെന്ന് ചൈന കരുതുന്നു.