കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രി

സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് തീരുമാനം.

പ്രതിരോധ സഹമന്ത്രി ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. യൂസഫ് ബിന്ഡ അബ്ദുള്ള അല്‍ ബെന്യാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു. ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ ഉതൈബിയെയും നിയമിച്ചു.

മന്ത്രിസഭ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും തുടര്‍ന്ന് നടക്കുകയെന്ന് എസ്പിഎ റിപ്പോര്‍ട്ടില്‍ പറുന്നു. മറ്റ് മന്ത്രിമാര്‍ പഴയത് പോലെ തുടരും.

മന്ത്രിമാരായ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (ഊര്‍ജം), ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍(വിദേശകാര്യം), ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഫാലിഹ് (നിക്ഷേപം), അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ (ആഭ്യന്തരം), മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദാന്‍(ധനകാര്യം), അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ (നാഷണല്‍ ഗാര്‍ഡ്), വാലിദ് അല്‍സമാനി (നീതിന്യായം), അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ഷൈഖ് (ഇസ്ലാമിക കാര്യം), ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ (സാംസ്‌കാരികം), അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ (കായികം), തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയ (ഹജ്ജ്, ഉംറ), മജീദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി (വാണിജ്യം), ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ഖൊറായ്ഫ് (വ്യവസായ, ധാതു വിഭവം), അഹമ്മദ് അല്‍ഖത്തീബ് (ടൂറിസം), ഫൈസല്‍ ബിന്‍ ഫാദില്‍ അലിബ്രാഹിം (സാമ്പത്തിക, ആസൂത്രണം), ഫഹദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ജലാജെല്‍ (ആരോഗ്യം) എന്നിവര്‍ തുടരുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി (എസ്പിഎ) അറിയിച്ചു.