എബോള സ്ഥിരീകരണത്തിന് പിന്നാലെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, എബോള വൈറസിന്റെ സാന്നിധ്യം കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിലാണ് സ്ഥിരീകരിച്ചത്.
വർഷങ്ങളായി തുടർച്ചയായി എബോള ഭീഷണി വിട്ടൊഴിയാത്ത പ്രദേശമാണ് നിലവിൽ കോംഗോ, ഇക്കഴിഞ്ഞ വർഷത്തിനിടെ 1500 പേരോളം കോംഗോയിൽ എബോള ബാധിച്ച് മരിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾ അധികൃതർ ഊർജ്ജിതമായി നടത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ എബോള സ്ഥിരീകരണമുണ്ടായിരുന്നു.
Read more
കോംഗോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കൂടാതെ സൗത്ത് സുഡാൻ , റുവാൻഡ, ഉഗാണ്ട തുടങ്ങിയ അയൽരാജ്യങ്ങളിൽ ജാഗ്രതാനിർദേശം നൽകുകയുമായിരുന്നു.