കുട്ടികളെവരെ നഗ്നത കാണിക്കുന്നു; പലരെയും വഴിതെറ്റിക്കുന്നു; സദാചാരവാദികളുടെ പരാതികള്‍ ഫലം കണ്ടു; മെര്‍ലിന്‍ മണ്‍റോയുടെ വിഖ്യാത പ്രതിമ പൊളിച്ച് നീക്കം

കുട്ടികളെ അടക്കം നഗ്നത കാണിക്കുന്നതിനാല്‍ പ്രശസ്ത നടി മെര്‍ലിന്‍ മണ്‍റോയുടെ വിഖ്യാത പ്രതിമ നീക്കം ചെയ്യാന്‍ തീരുമാനം. പ്രതിമ സദാചാരത്തിന് വിരുദ്ധമാണെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് കൂറ്റന്‍ പ്രതിമ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഡൗണ്‍ ടൗണ്‍ പാര്‍ക്കിലെ പാം സ്പ്രിങ് ആര്‍ട് മ്യൂസിയത്തിന് സമീപത്തായി വച്ചിരിക്കുന്ന പ്രതിമയാണ് നീക്കം ചെയ്യുന്നത്. മെര്‍ലിന്റെ പ്രശസ്ത ചിത്രമായ ദ സെവന്‍ ഇയര്‍ ഇച്ചി (1955) ലെ ഐക്കോണിക് സ്‌കര്‍ട്ട് രംഗത്തിന്റെ പ്രതിമയാണ് പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ളത്. സ്‌കൂള്‍ കുട്ടികളടക്കം വരുന്ന പാര്‍ക്കില്‍ ഈ പ്രതിമ വയ്ക്കുന്നത് മറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രദേശവാസികളും ജനങ്ങളും പരാതിപ്പെട്ടിരിക്കുന്നു. പ്രതിമ പലരെ വഴിതെറ്റിക്കുന്നതായും ഇവര്‍ ആരോപിച്ചു. മുന്‍ഭാഗത്തുനിന്നും മാറ്റി പാര്‍ക്കില്‍ തന്നെ മറ്റൊരിടത്തേക്ക് പ്രതിമ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

Read more

മെര്‍ലിന്‍ മണ്‍റോയുടെ 26 അടി ഉയരമുള്ള പ്രതിമയാണ് പാം സ്പ്രിങ്ങിലുള്ളത്. കാറ്റില്‍ പറക്കുന്ന വസ്ത്രവുമായി നില്‍ക്കുന്ന മെര്‍ലിന്‍ മണ്‍റോയുടെ ചിത്രം ഏറെ പ്രശസ്തമായിരുന്നു.