'ഗാസാവാസികളേ..., പുറത്തുകടക്കൂ'; ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ കാര്‍ട്ടൂണ്‍ വരച്ച ജീവനക്കാരനെ പുറത്താക്കി 'ദി ഗാര്‍ഡിയന്‍'

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ കാര്‍ട്ടൂണ്‍ വരച്ച ജീവനക്കാരനെ പുറത്താക്കി ‘ദി ഗാര്‍ഡിയന്‍’ പത്രം. സ്റ്റീവ് ബെല്‍ എന്ന കാര്‍ട്ടൂണിസ്റ്റിനെയാണ് സ്ഥാപനം പുറത്താക്കിയത്. ബോക്സിങ് കൈയുറകള്‍ ധരിച്ച നെതന്യാഹുവിന്റെ കാര്‍ട്ടൂണ്‍ ജൂതവിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടി

. ‘ഗാസാവാസികളേ…, പുറത്തുകടക്കൂ’ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. സ്റ്റീവിന്റെ വര ഷേക്സ്പിയര്‍ കഥാപാത്രം ഷൈലോക്കുമായി നെതന്യാഹുവിനെ താരതമ്യം ചെയ്യുന്നതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നായിരുന്നു പത്രത്തിന്റെ നടപടി.