ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ നിലവിലെ സാഹചര്യത്തെ മാന്ദ്യമായി കാണാനാവില്ലെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ. അതേസമയം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വലിയ ഇടിവുണ്ടായെന്നും ക്രിസ്റ്റലീന വ്യക്തമാക്കി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ മാന്ദ്യത്തിന്റേതായ സാഹചര്യമില്ലെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം നാല് ശതമാനമായി ഇന്ത്യയിലെ വളർച്ചാനിരക്ക് ഐ.എം.എഫ് കുറച്ചിരുന്നു. അടുത്ത വർഷം 5.8 ശതമാനമായിരിക്കും വളർച്ചാനിരക്ക്. 2021ൽ 6.5 ശതമാനമായിരിക്കും വളർച്ചാനിരക്കെന്നും ക്രിസ്റ്റലീന കൂട്ടിച്ചേർത്തു.
Read more
ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന റിപ്പോര്‍ട്ട് ഐ.എം.എഫ് നേരത്തെ പുറത്തു വിട്ടിരുന്നു. രാജ്യത്തു സാമ്പത്തികമാന്ദ്യം ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാദഗതികളെ തള്ളിയായിരുന്നു ഇത്. കാതലായ നയവ്യതിയാനം അനിവാര്യമെന്നും ഐ.എം.എഫിന്റെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.