ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

ഇന്ത്യൻ നാവികസേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരെ കാണാതായി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗോവയ്ക്ക് സമീപം വച്ച് ഇന്ത്യൻ നാവികസേനയുടെ കപ്പലും മത്സ്യബന്ധന ബോട്ടും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.

Read more

മീൻപിടിത്ത ബോട്ടായ മാർത്തോമ്മയുമായാണ് നാവികസേനാ കപ്പൽ കൂട്ടിയിടച്ചത്. മത്സ്യബന്ധ ബോട്ടിലുണ്ടായിരുന്ന13 ജീവനക്കാരിൽ 11 പേരെ രക്ഷപ്പെടുത്തി. അതേസമയം കാണാതായ രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി സേനയുടെ കപ്പലുകളും വിമാനങ്ങളും ഉൾപ്പടെ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.