അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, എലോണ്‍ മസ്ക്, ബില്‍ ഗേറ്റ്സ് എന്നി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടാണ് രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. ഡിജിറ്റല്‍ കറന്‍സിക്കു വേണ്ടിയുള്ള പോസ്റ്റുകളാണ് ഇവരുടെ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തത്.
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിലെല്ലാം പ്രത്യക്ഷപ്പെട്ടത് ഒരേ സന്ദേശമാണ്- ‘കോവിഡ് കാരണം ഞാൻ എന്റെ സമൂഹത്തിന് തിരികെ നൽകുകയാണ്! താഴെ നൽകിയിരിക്കുന്ന എന്റെ വിലാസത്തിലേക്ക് അയക്കുന്ന ബിറ്റ്‌കോയിന്റെ ഇരട്ടി തുക ഞാൻ നിങ്ങൾക്ക് നൽകും. 1000 ഡോളർ നൽകിയാൽ ഞാൻ 2000 ഡോളർ തിരികെ നൽകും- bc1qxy2kgdygjrsqtzq2n0yrf2493p83kkfjhx0wlh അടുത്ത 30 മിനിറ്റ് വരെ മാത്രമേ ഈ സേവനമുണ്ടാകൂ! ആഹ്ലാദിക്കൂ’ എന്നാണ് ട്വീറ്റ്.
വ്യവസായി എലോണ്‍ മസ്ക്കിന്‍റെ അക്കൗണ്ട് മൂന്നുതവണ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ബ്ലൂംബർഗ് സഹസ്ഥാപകനായ മൈക്കൽ ബ്ലൂംബർഗ്, അമേരിക്കൻ റാപ്പർ കന്യെ വെസ്റ്റ്, അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡൻ, അടക്കമുള്ളവരുടെ ട്വിറ്റർ അക്കൗണ്ടിലും പ്രത്യക്ഷപ്പെട്ടത് സമാനസന്ദേശമാണ്.
Read more
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ഹാക്കിങ്ങാണ് നടന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ട കൂട്ടത്തിലുണ്ട്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഹാക്ക് ചെയ്തതെന്നാണ് വിവരം. ക്രിപ്റ്റോ കറന്‍സിയെ പിന്തുണയ്ക്കുന്നവരാണ് ഹാക്കര്‍മാര്‍ എന്നാണ് പ്രാഥമിക വിവരം. എഫ്ബിഐ അന്വേഷണം ആരംഭിച്ചു.