IPL 2025: ബുംറയും ഷമിയും അല്ല, എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബോളർ അവൻ; നേരിടുമ്പോൾ പേടി: അമ്പാട്ടി റായിഡു

ഐപിഎല്ലിൽ താൻ നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ബൗളറെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു തിരഞ്ഞെടുത്തിരിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) സ്പിന്നർ സുനിൽ നരെയ്നെ ഐപിഎല്ലിൽ നേരിടുമ്പോൾ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്നാണ് റായിഡു പറഞ്ഞിരിക്കുന്നത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയിച്ച താരങ്ങളിൽ ഒരാളാണ് റായിഡു. ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരുടെ റെക്കോർഡ് രോഹിത് ശർമ്മയ്‌ക്കൊപ്പം താരം റെക്കോഡ് പങ്കിടുന്നു. മുംബൈ ഇന്ത്യൻസിനൊപ്പം മൂന്ന് ഐപിഎൽ കിരീടങ്ങളും (2013, 2015, 2017) ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം മൂന്ന് കിരീടങ്ങളും (2018, 2021, 2023) നേടി.

ഒരു ചർച്ചയ്ക്കിടെ, മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം നിക്ക് നൈറ്റ്, ഐ‌പി‌എല്ലിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് പറയാൻ അമ്പാട്ടി റായിഡുവിനോട് ആവശ്യപ്പെട്ടു. മറുപടിയായി, സുനിൽ നരെയ്ൻ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചതായി റായുഡു പറഞ്ഞു. നരെയ്‌നിന്റെ പന്തുകൾ റീഡ് ചെയ്യാൻ താൻ പാടുപെട്ടുവെന്നും പലപ്പോഴും ടേൺ തെറ്റായി വിലയിരുത്തിയെന്നും, അദ്ദേഹത്തിനെതിരെ കളിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം സമ്മതിച്ചു.

“എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത് സുനിൽ നരെയ്ൻ ആണ്. ഞാൻ ഒരിക്കലും അദ്ദേഹത്തിന് എതിരെ കളിക്കാൻ ആഗ്രഹിച്ചിരുന്നില്ല. എങ്ങനെ അയാൾക്ക് എതിരെ കളിച്ചാലും എനിക്ക് പണി കിട്ടിയിട്ടുണ്ട് ” അമ്പാട്ടി റായുഡു ESPNCricinfo-യിൽ പറഞ്ഞു.

Read more