Connect with us

WORLD

ട്രംപിന്റെ ഭീഷണിയ്ക്ക് പലസ്തീന്റെ മറുപടി; ജെറുസലേം വില്‍പനയ്ക്കുള്ള സ്ഥലമല്ലെന്ന് മഹമൂദ് അബ്ബാസ്

, 5:13 pm

ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് പലസ്തീനിന്റെ മറുപടി. ജെറുസലേം ‘വില്‍പനയ്ക്കുള്ള സ്ഥല’മല്ലെന്ന് അമേരിക്കയോട് പലസ്തീന്‍ വ്യക്തമാക്കി. പലസ്തീന് നല്‍കിവരുന്ന വാര്‍ഷിക സാമ്പത്തികസഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയോടുള്ള പ്രതികരണമായാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക്കിസ്ഥാനു നല്‍കി വന്നിരുന്ന സാമ്പത്തികസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പലസ്തീനും സമാനമായ മുന്നറിയിപ്പ് അമേരിക്ക നല്‍കിയതത്. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്ത പക്ഷം പലസ്തീന് നല്‍കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിര്‍ത്തി വയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

പാക്കിസ്ഥാന് സഹായം നല്‍കിയിരുന്നതു പോലെ മറ്റ് പല രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. അതിലൊന്നാണ് പലസ്തീന്‍. എന്നാല്‍ സഹായം ലഭിക്കുന്നതിന്റെ നന്ദി പോലും പലസ്തീനില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജറുസലം വിഷയത്തിലെ പലസ്തീന്‍ നിലപാടിനെയും ട്രംപ് ട്വീറ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. പൂര്‍ണമായും അമേരിക്കന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തിന് സഹായങ്ങള്‍ നല്‍കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ചോദിച്ചിരുന്നു.

ഭീകരപ്രവര്‍ത്തനം തടയാന്‍ മതിയായ നടപടികളെടുക്കാത്തതിനേത്തുടര്‍ന്നായിരുന്നു പാക്കിസ്ഥാനെതിരെ കടുത്ത നിലപാടെടുക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനു വര്‍ഷാവര്‍ഷം നല്‍കിയിരുന്ന സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു.

Don’t Miss

KERALA24 mins ago

അമ്മയെ കൊന്നു കത്തിച്ച മകനെതിരേ പൊലീസിന്റെ മൂന്നാം മുറ: തലകീഴായി കെട്ടിത്തൂക്കി; കൈകാലുകള്‍ തല്ലിച്ചതച്ചു; ഈര്‍ക്കിലി പ്രയോഗവും

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയെ കൊന്ന് കത്തിച്ച കേസില്‍ അറസ്റ്റിലായ മകനെ പൊലീസ് മൂന്നാം മുറയ്ക്ക് ഇരയാക്കിയെന്ന് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട്. പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ അക്ഷയ് ചോദ്യം...

KERALA28 mins ago

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാര്‍ഥിയായ കണ്ണവത്തെ ശ്യാമ പ്രസാദാണ് വെട്ടേറ്റ് മരിച്ചത്. ബൈക്കില്‍ പോകുകയായിരുന്നു ശ്യാമിനെ പിന്തുടര്‍ന്നെത്തിയ കാറിലെ നാലംഗ സംഘമാണ്...

WORLD33 mins ago

ദോക്‌ലായിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് ചൈന; നിര്‍മ്മാണങ്ങള്‍ സൈന്യത്തിനു വേണ്ടി

ദോക്‌ലായിലെ സൈനിക പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് ചൈന രംഗത്ത്. സൈനികകര്‍ക്കു വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും ചൈന വ്യക്തമാക്കി. ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത്...

NATIONAL34 mins ago

2 ജി സ്പെക്ട്രം കേസിൽ മൻമോഹന്റെയും ചിദംബരത്തിന്റെയും മൗനമാണ് താൻ ജയിലിലാകാൻ കാരണമെന്ന് എ രാജ

2 ജി സ്പെക്ട്രം കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും പി ചിദംബരത്തിന്റെയും മൗനമാണ് താൻ അറസ്റ്റിലായി വിചാരണ തടവുകാരനായി ജയിലിൽ കഴിയാൻ കാരണമെന്ന് മുൻ ടെലികോം...

AUTOMOBILE41 mins ago

ബൈക്കിന് മൈലേജ് ഇല്ലെന്ന് പരാതി; ഹീറോ മോട്ടോര്‍കോപ്പ് പണം തിരിച്ച് നല്‍കണമെന്ന് കോടതി

ബൈക്കിന് മൈലേജ് തീരെയില്ലെന്ന ബെംഗളുരു സ്വദേശിയുടെ പരാതിയില്‍ ഹീറോമോട്ടോര്‍കോപ്പ് മുഴുവന്‍ പണവും പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ഉപഭോക്തൃപരിഹാര കോടതി വിധിച്ചു. 2013 ലാണ് കെംപിഗൗഡ സ്വദേശിയായ മജ്ഞുനാഥ് ഹീറോയുടെ...

MOVIE REVIEW45 mins ago

വജ്രശോഭയില്‍ തിളങ്ങുന്ന കാര്‍ബണ്‍

‘സിനിമ’ എന്നത് കേവലമൊരു വിനോദോപാധി മാത്രമല്ലെന്നും, അതിന് പ്രേക്ഷകരോടും സമൂഹത്തോടും പലതും സംവദിക്കാനുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്ന ചിത്രങ്ങളാണ് എക്കാലത്തും മലയാള സിനിമയുടെ യശസ്സ് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ‘ദയ’യ്ക്കുശേഷമുള്ള...

CRICKET53 mins ago

ഒരോവറില്‍ 37 റണ്‍സ്; അമ്പരപ്പിച്ച് ഡുമ്‌നി!

വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുംനി. പ്രദേശിക ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഒരോവറില്‍ 37 റണ്‍സ് അടിച്ച് കൂട്ടിയാണ് ഡുമ്‌നി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്....

CRICKET53 mins ago

തീതുപ്പും തകര്‍പ്പന്‍ ബോളിങ്: ക്രിക്കറ്റ് ഇന്ത്യയുടെ ഭാവി ഹാപ്പി

145ഉം 150 കിലോമീറ്റര്‍ വേഗതയില്‍ തീപാറുന്ന ബോളുകള്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ താരങ്ങളായ ശിവം മാവിയും കംലേഷ് നാഗര്‍കോട്ടിയും എറിഞ്ഞ ബോളുകളുടെ വേഗം കണ്ട്...

WORLD1 hour ago

ക്രൂഡ് വില 80 ഡോളർ കടക്കും, പെട്രോൾ, ഡീസൽ വില വീണ്ടും കൂടാൻ സാധ്യത

പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന വിലക്കയറ്റം. വൻ പ്രതിഷേധത്തിന് കളമൊരുക്കിയിട്ടുണ്ട്. രാഷ്ട്രീയകക്ഷികളും മുന്നണികളും പ്രതിഷേധം പ്രസ്താവനകളിൽ ഒതുക്കുന്നതിലും ജനങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്....

FILM NEWS1 hour ago

ഡിലീറ്റഡ് സീനുമായി വീണ്ടും ആട് 2 അണിയറക്കാര്‍

തിയറ്ററുകള്‍ ചിരിയുടെ പൂരപ്പറമ്പാക്കി മുന്നേറുന്ന ജയസൂര്യയുടെ ആട് 2 വില്‍ നിന്ന ഒഴിവാക്കിയ രണ്ടാമത്തെ രംഗവും ഫ്രൈഡേ ഫിലിംസ് പുറത്തു വിട്ടു. ഷാജി പാപ്പന്‍ ഉള്‍പ്പെട്ട രംഗമായിരുന്നു...