യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടം; 18 മൃതദേഹങ്ങൾ കണ്ടെത്തി, രക്ഷാപ്രവർത്തനം തുടരുന്നു

അമേരിക്കയിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനെട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പൊട്ടോമാക് നദിയിൽ നിന്നാണ് 18 മൃതദേഹങ്ങൾ കണ്ടെടുത്തത്. വാഷിംഗ്ടണിൽ ഇന്നലെ രാത്രി 64 പേരുമായി അമേരിക്കൻ എയർലൈൻസ് റീജിയണൽ ജെറ്റ് മിലിട്ടറി ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.

കാൻസാസിൽ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തൽപ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പതിനെട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 64 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ എത്ര യാത്രക്കാർ മരിച്ചു എന്നതിൽ വ്യക്തത ഉണ്ടായിട്ടില്ല.

Read more

രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് വാഷിങ്ടൺ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു.