പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുവൈത്തില്‍ വന്‍ സ്വീകരണം. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് മോദി കുവൈത്ത് വിമാനത്താവളത്തില്‍ എത്തിയത്. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി കുവൈത്തിലെത്തിയത്.

കുവൈത്തിലെ ഊര്‍ജസ്വലരായ ഇന്ത്യന്‍ പ്രവാസിസമൂഹത്തില്‍നിന്നു ലഭിച്ച ഹൃദ്യമായ സ്വീകരണത്തില്‍ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഊര്‍ജവും സ്‌നേഹവും ഇന്ത്യയുമായുള്ള അചഞ്ചലമായ ബന്ധവും ശരിക്കും പ്രചോദനമേകുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയ്ക്കുശേഷം കുവൈറ്റില്‍ മംഗള്‍ സൈന്‍ ഹാണ്ഡാജിയെ മോദി സന്ദര്‍ശിച്ചിരുന്നു.

കുവൈത്തിലെ ഊര്‍ജസ്വലരായ ഇന്ത്യന്‍ പ്രവാസികളില്‍നിന്നു ഹൃദ്യമായ സ്വീകരണം ലഭിച്ചു. അവരുടെ ഊര്‍ജവും സ്‌നേഹവും ഇന്ത്യയുമായുള്ള അചഞ്ചലമായ ബന്ധവും ശരിക്കും പ്രചോദനകരമാണ്. അവരുടെ ഉത്സാഹത്തിനു നന്ദി. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് അവര്‍ നല്‍കിയ സംഭാവനകളില്‍ അഭിമാനമുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.

മോദി ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കുകയും ചെയ്യും. 1981ന് ശേഷം കുവൈത്തിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.