ഞങ്ങള്‍ മുറിവേറ്റവര്‍; ആരും തിരിഞ്ഞ് നോക്കിയില്ല; തുര്‍ക്കിയില്‍ ജനകീയ പ്രതിഷേധം; ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉര്‍ദുഗാന്‍

തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍. 10 ഭൂകമ്പ ബാധിത പ്രവിശ്യകളില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളെ പുതിയ തീരുമാനം വലച്ചിരിക്കുകയാണ്. ഇതിനെതിരെ രാജ്യം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്.

ഞങ്ങള്‍ക്ക് ആഴത്തില്‍ മുറിവേറ്റു. എന്നാല്‍ ആരും പിന്തുണച്ചില്ല എന്നാണ് ഭൂകമ്പം രൂക്ഷമായി ബാധിച്ച കാരമന്‍മരാസ് നിവാസികള്‍ പറയുന്നത്. പ്രസിഡന്റ് ഭൂകമ്പബാധിത മേഖല സന്ദര്‍ശിക്കുന്നില്ലെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍, ഭൂകമ്പം ഉണ്ടായ കാരമന്‍മരാസ് പ്രസിഡന്റ് തയ്യിബ് ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചു. ചില താമസം ഉണ്ടായിട്ടുണ്ട്. ഇത്ര വലിയ ദുരന്തത്തിന് തയാറെടുക്കുക എന്നത് എളുപ്പമല്ലെന്ന് ഉര്‍ദുഗാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഇതുവെറും ഫോട്ടോഷൂട്ട് നാടകമെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന വാദം.

21,000 ലേറെ പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഭൂകമ്പത്തില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ല. മറ്റുരാജ്യങ്ങളുടെ സഹായമാണ് ലഭിക്കുന്നതെന്ന് ചിലര്‍ വിദേശമാധ്യമങ്ങളോട് പറഞ്ഞു. ഇനി വോട്ടും ചോദിച്ച് ഇങ്ങോട്ട് വരേണ്ടതില്ലെന്നാണ് വോട്ടര്‍മാര്‍ പ്രസിഡന്റിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മെയ് 14 ന് നടക്കുന്ന തെരഞ്ഞെടുപ്പാണ് ഉര്‍ദുഗാന്‍ തുടരണോ എന്ന് തീരുമാനിക്കുന്നത്. എന്നാല്‍, ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല.

കഴിഞ്ഞ വര്‍ഷം രാജ്യം അനുഭവിച്ച സാമ്പത്തിക മാന്ദ്യം ഉര്‍ദുഗാന്റെ പ്രീതി കുറച്ചിരുന്നു. ഭൂകമ്പ ബാതിതരായ ഭൂരിഭാഗം ആളുകള്‍ക്കും ഭക്ഷണവും താമസ സൗകര്യവും ലഭിച്ചില്ല. രക്ഷാ പ്രവര്‍ത്തനം വേണ്ടവിധം പുരോഗമിക്കുന്നുമില്ല. ഇതാണ് ജനരോക്ഷം കടുക്കാന്‍ കാരണം.