മ്യാൻമറിൽ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 7.7, തായ്‌ലന്‍ഡിലും പ്രകമ്പനം

മ്യാൻമറിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തി. കെട്ടിടങ്ങള്‍ തകര്‍ന്നതായ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും നാശനഷ്ടങ്ങളുടെയും മറ്റും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തലസ്ഥാനമായ ബാങ്കോക്കില്‍ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളിൽനിന്ന് ഇറങ്ങി ഓടി.

അയല്‍രാജ്യമായ തായ്‌ലന്‍ഡിലും പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം വെള്ളിയാഴ്ച 12:50 ഓടെയാണ് ഭൂകമ്പം ഉണ്ടായത്.