സീലിംഗ് തുളച്ചെത്തിയ വെടിയുണ്ടയേറ്റു; യു.എസില്‍ ഉറങ്ങിക്കിടന്ന മലയാളി പെണ്‍കുട്ടി മരിച്ചു

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂസന്‍ മാത്യുവാണ് മരിച്ചത്. 19 വയസായിരുന്നു. അലബാമയിലെ മോണ്ട്ഗോമറിലായിരുന്നു സംഭവം.

ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ടയേല്‍ക്കുകയായിരുന്നു. ഇവര്‍ താമസിക്കുന്നതിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോന്‍മാത്യൂ ബിന്‍സി ദമ്പതികളുടെ മകളാണ് മറിയം സൂസന്‍ മാത്യു. ബിമല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍. പൊലീസിന്റെ നടപടികള്‍ക്ക് ശേഷം മൃതദേഹം അലബാമയില്‍ പൊതു ദര്‍ശനത്തിന് വെക്കും. മൃതദേഹം കേരളത്തിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. നാല് മാസങ്ങള്‍ക്ക് മുമ്പാണ് മറിയം അമേരിക്കയില്‍ എത്തിയത്.

Read more

ഒരാഴ്ചക്കിടെ രണ്ടാമത്തെ മലയാളിയാണ് ഇവിടെ വെടിയേറ്റ് മരിക്കുന്നത്. അടുത്തിടെ ഡാലസില്‍ മോഷണത്തിനായി എത്തിയ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായിരുന്ന സാജന്‍ മാത്യൂസ് എന്ന സജി മരിച്ചു.