ഇസ്രയേലിന്റെ പാലസ്തീനെതിരായ ആക്രമണം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രകോപനം ഇനിയും തുടര്‍ന്നാല്‍ ഇസ്രായേലില്‍ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍, അങ്ങനൊരു നീക്കം നടത്തിയാല്‍ സദ്ദാം ഹുസൈന്റെ അനുഭവം ഉണ്ടാകുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി.
സദ്ദാം ഹുസൈന്റെ കാല്‍പ്പാടുകളാണ് തുര്‍ക്കി പ്രസിഡന്റ് പിന്തുടരുന്നതെന്നും സദ്ദാമിന് എന്താണ് സംഭവിച്ചതെന്നും എങ്ങനെ അവസാനിച്ചുവെന്നും അദ്ദേഹത്തിന് ഓര്‍മ വേണമെന്നും ഇസ്രായേല്‍ പറഞ്ഞു.
Read more
മുന്‍കാലങ്ങളില്‍ ലിബിയയിലും നഗോര്‍ണോ-കറാബാക്കിലും ചെയ്തതുപോലെ തുര്‍ക്കി ഇസ്രായേലിലും ഇടപെടുമെന്നാണ് ഉര്‍ദുഗാന്‍ പറഞ്ഞത്. എന്നാല്‍, ഏത് തരത്തിലുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഗസ്സയില്‍ ആക്രമണം തുടങ്ങിയതുമുതല്‍ ഇസ്രായേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് തുര്‍ക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാര്‍ ഉര്‍ദുഗാന്‍ ഇടപെട്ട് റദ്ദാക്കിയിരുന്നു.