ഉത്തരകൊറിയക്ക് മറുപടിയുമായി അമേരിക്കയും ദക്ഷിണ കൊറിയയും; ഒരു മിസൈലിന് പകരം നാല്

ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്‍കി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ജപ്പാന്‍ കടലിലേക്ക് നാല് സര്‍ഫസ് റ്റു സര്‍ഫസ് മിസൈലുകള്‍ തൊടുത്തുവിട്ടു. പിന്നാലെ യെല്ലോ സീയില്‍ സഖ്യസേനയുടെ ബോംബര്‍ വിമാനപരിശീലനവും ഉണ്ടായി.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉത്തര കൊറിയയുടെ ഈ മിസൈല്‍ പരീക്ഷണത്തെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. മിസൈല്‍ കടലിലാണ് പതിച്ചതെങ്കിലും സംഭവം ജപ്പാനില്‍ വലിയ പരിഭ്രാന്തി പരത്തി.

രാവിലെ എട്ട് മണിയോടെ ഉത്തര കൊറിയയില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ എന്ന് സംശയിക്കുന്ന ഒരു വസ്തു ജപ്പാന് മുകളിലൂടെ കടന്നുപോയതായി സംശയിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.