വാട്‌സാപ്പിന് തകരാര്‍; അരമണിക്കൂറായി പ്രവര്‍ത്തനരഹിതം

കഴിഞ്ഞ അരമണിക്കൂറായി വാട്‌സാപ്പ് പ്രവര്‍ത്തന രഹിതം. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വാട്‌സാപ്പ് ഹാങ്ങായി. വാട്ട്സ്ആപ്പ് തകരാറിനെക്കുറിച്ച് വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനി തന്നെ സ്ഥിരീകരിക്കുന്നു.

ചില രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്കു വാട്ട്സ്ആപ്പില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. മുന്‍കാലങ്ങളിലേത് പോലെ വാട്ട്സ്ആപ്പിന്റെ തകരാര്‍ നേരിട്ട് ട്വിറ്ററില്‍ ‘#Whatapp’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി.

Read more

പടിഞ്ഞാറന്‍ യൂറോപ്പിലാണ് വാട്‌സാപ്പിന് സാരമായ തകരാര്‍ അനുഭവപ്പെട്ടത്. അമേരിക്ക ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും വാട്‌സാപ്പ് സേവനങ്ങള്‍ തടസപ്പെട്ടു. വാട്ട്സ്ആപ്പിന്റെ സാങ്കേതികതകരാര്‍ ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രശ്‌നമായി മാറി.