'ഭാര്യയേക്കാൾ 'ക്രിപ്റ്റോ'യെ പ്രണയിച്ചവൻ'; പ്രണയദിനത്തിൽ വൈറലായി ദമ്പതികളുടെ കരാർ

പ്രണയദിനത്തിൽ വൈറലായി ദമ്പതികളുടെ കരാർ. വീട്ടിൽ പാലിക്കേണ്ടുന്ന ചില നിയമങ്ങളാൽ തയാറാക്കിയ ഈ കരാർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരുതരത്തിൽ പറഞ്ഞാൽ വായിച്ചാൽ ചിരി പരത്തുന്ന കരാർ. ഭർത്താവ് ശുഭം ഭാര്യ അയന എന്നിവരാണ് രസകരമായ കരാർ എഴുതിയിരിക്കുന്നത്.

കരാർ കാണുമ്പോൾ മനസിലാവുന്നത് ഭർത്താവ് ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്പുകളിൽ സജീവമാണ് എന്നാണ്. ശുഭമാണ് കരാറിലെ പാർട്ടി 1, ഭാര്യ അനയ പാർട്ടി 2 ഉം. രണ്ടാളും തമ്മിലുള്ള ഈ കരാർ ലംഘിച്ചു കഴിഞ്ഞാൽ അതിന്റെ പരിണിത ഫലങ്ങൾ അല്പം പ്രശ്നമാണ്. ഈ നിയമങ്ങൾ ലംഘിച്ചാൽ വരുന്ന മാസങ്ങളിലെ മുഴുവൻ വീട്ടുജോലികളും നിയമം ലംഘിക്കുന്നവർ ചെയ്യേണ്ടി വരും.

ഡൈനിങ് ടേബിളിൽ ട്രേഡിം​ഗ് മാർക്കറ്റിനെ കുറിച്ച് ഒന്നും പറയരുത് എന്നാണ്. അതുപോലെ ബെഡ്‍റൂമിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറയാൻ അനുവാദമില്ല. ‘എന്റെ ബ്യൂട്ടി കോയിൻ’, ‘എന്റെ ക്രിപ്റ്റി പൈ’ തുടങ്ങിയ വാക്കുകൾ ഭാര്യ അയനയെ വിളിക്കാൻ ഉപയോ​ഗിക്കരുത്. രാത്രി 9 മണിക്ക് ശേഷം ഇത്തരം ആപ്പുകളിലോ യൂട്യൂബ് വീഡിയോ കാണുന്നതിലോ സമയം ചെലവഴിക്കരുത്. ഇതൊക്കെയാണ് ശുഭം പാലിക്കേണ്ടുന്ന നിയമങ്ങൾ.

Image

അതേസമയം അമ്മയെ ശല്ല്യപ്പെടുത്തുന്നതിന് ശുഭത്തിനെ കുറ്റം പറയാതിരിക്കുക, വഴക്കിടുമ്പോൾ ശുഭത്തിന്റെ മുൻകാമുകിയെ അതിൽ വലിച്ചിടാതിരിക്കുക, വില കൂടിയ സ്കിൻ കെയർ പ്രൊഡക്ട് വാങ്ങാതിരിക്കുക, രാത്രിയിൽ സ്വി​ഗിയിൽ നിന്നും സൊമാറ്റോയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാതിരിക്കുക എന്നിവയാണ് അനയ പാലിക്കേണ്ട നിയമങ്ങൾ. അതേസമയം നിരവധിപ്പേരാണ് ഈ മുദ്രപത്രത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. എന്നാലും, ശുഭം ഭാര്യയേക്കാൾ കൂടുതൽ ക്രിപ്റ്റോയെ ആണോ സ്നേഹിക്കുന്നത് എന്ന് ചോദിച്ചവരുണ്ട്. അതേസമയം, ഇത് ശരിക്കും ഉള്ളതാവില്ല, ആരെങ്കിലും തമാശയ്ക്ക് ചെയ്തതാവാം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

Read more