രക്ഷപ്രവർത്തനത്തിനിടെ പരുക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരവുമായി അബുദാബി. കഴിഞ്ഞ മാസം അബുദാബി റസ്റ്റോറന്റിൽ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ഇമാൻ അൽ സഫഖ്‍സി എന്ന അറബ് വംശജയായ യുവതിക്ക് പരിക്കേറ്റത്. യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
മേയ് 23നാണ് അബുദാബി അൽ ഖാലിദിയയിലെ ഒരു റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാൻ സ്വദേശിയും അപകടത്തിൽ മരിച്ചിരുന്നു 120 പേർക്കോളം പരിക്കേറ്റിരുന്നു.
പരിസരത്തുള്ള അഞ്ച് കെട്ടിടങ്ങൾക്കും ഏതാനും കടകൾക്കും നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്‍തു. മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാരായിരുന്നു പരിക്കേറ്റവരിൽ അധികവും.അപകട സമയത്ത് ആദ്യത്തെ സ്‍ഫോടനമുണ്ടായിക്കഴിഞ്ഞപ്പോൾ ആളുകൾക്ക് പരിക്കേറ്റെന്ന് മനസിലായതോടെയാണ് ഇമാൻ അവരെ സഹായിക്കാനായി അടുത്തേക്ക് ചെന്നത്.
Read more
വെള്ളവും നനഞ്ഞ ടവ്വലുകളും ഉപയോഗിച്ച് പരിക്കേറ്റവർക്ക് ആശ്വാസം പകരുന്നതിനിടെ രണ്ടാമതുമുണ്ടായ സ്‍ഫോടനത്തിലാണ് ഇമാന് പരിക്കേറ്റതെന്ന് ഭർത്താവ് പറഞ്ഞു. യുഎഇ ദേശീയ ദുരന്ത നിവാരണ അതോരിറ്റി ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇമാനെ ആശുപത്രിയിൽ സന്ദർശിച്ചു.