സൗദിയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഭേദഗതി. ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്നവര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഈ മാസം 14 മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരിക.
വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റൈനും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് പുതിയ നിര്‍ദേശം. റിസ്‌ക് രാജ്യങ്ങളെന്ന കാറ്റഗറിയും ഒഴിവാക്കിയിട്ടുണ്ട്. പോസിറ്റീവാകുന്നവര്‍ക്ക് മാത്രം ക്വാറന്റീന്‍ നിര്‍ദ്ദേശിക്കും.
സൗദി കൂടാതെ ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 82 രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
Read more
എന്നാല്‍ യുഎഇ പട്ടികയില്‍ ഇടം നേടിയിട്ടില്ല. യുഎഇ പ്രവാസികള്‍ ഇന്ത്യയിലേയ്ക്ക് പോകുമ്പോള്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.