സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് സ്വകാര്യമേഖലയിലേക്കുള്ള വിസ മാറ്റത്തിനും വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. മാന്‍പവര്‍ അതോറിറ്റി മേധാവി അഹമദ് അല്‍ മൂസയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തൊഴില്‍വിപണിയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരുന്നതിനും വിദേശ തൊഴിലാളികളുടെ ആധിക്യം കുറക്കുന്നതിനുമാണ് പരിഷ്‌കരണം. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മര്‍യം അഖീലിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ ഉത്തരവെന്ന് മാന്‍പവര്‍ അതോറിറ്റി മേധാവി അറിയിച്ചു.
കുവൈറ്റ് പൗരന്മാരുടെ വിദേശിയായ ഭാര്യ, കുവൈറ്റ് വനിതകളുടെ വിദേശിയായ ഭര്‍ത്താവും മക്കളും, പലസ്തീന്‍ പൗരന്മാര്‍, ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ ജീവനക്കാരെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read more
നേരത്തെ സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള വിസ മാറ്റം വിലക്കി മാന്‍പവര്‍ അതോറിറ്റി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.