ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ താരം വിരാട് കോഹ്‌ലി ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ്. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ 18 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമാകാൻ വിരാട് കോഹ്‌ലിക്ക് അവസരമുണ്ട്.
2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനത്തിലാണ് വിരാട് കോഹ്‌ലി തൻ്റെ തിരിച്ചുവരവ് നടത്തിയത്. 32 പന്തിൽ 24 റൺസെടുത്ത കോഹ്‌ലിയെ വനിന്ദു ഹസരംഗ പുറത്താക്കി. ആ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത കോഹ്‌ലി വലിയ ഇന്നിങ്‌സുകൾ കളിക്കാനാകും ഇനി ശ്രമിക്കുക.
അതേസമയം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന സീരീസിലെ ആദ്യ മത്സരത്തിൽ കരുത്തരായ ഇന്ത്യ ശ്രീലങ്കയോട് സമനില നേടേണ്ടി വന്നിരുന്നു. മികച്ച ബോളിങ് കാഴ്ച വെച്ച ഇന്ത്യയ്ക്ക് ബാറ്റിങ്ങിൽ ഗംഭീര പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ബാറ്റർമാർ ചിലരുടെ ഉത്തരവാദിത്വം കുറഞ്ഞ സമീപനമാണ് ഇന്ത്യയെ ചതിച്ചത്. മത്സരം സമനിലയിൽ നിൽക്കെ അവസാന വിക്കറ്റിൽ വന്ന അർശ്ദീപ് സിങ് മോശമായ ഷോട്ട് കളിക്കുകയും തുടർന്ന് അദ്ദേഹം പുറത്തായയുടെ മത്സരം സമനിലയിൽ അവസാനിച്ചു. പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം ആയിരുന്നു ഇത്. മികച്ച വിജയം പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയോടെ ആണ് മടങ്ങേണ്ടി വന്നത്.
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്‌ലിക്ക് ഇനി 128 റൺസ് മാത്രം. 2006ൽ പെഷവാറിൽ പാക്കിസ്ഥാനെതിരെ നടന്ന ഏകദിനത്തിൽ സച്ചിൻ 350 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ റെക്കോർഡ് സ്ഥാപിച്ചത്. ശ്രീലങ്കയുടെ കുമാർ സംഗക്കാര 2015 ഏകദിന ലോകകപ്പിൽ 378 ഇന്നിംഗ്‌സുകളുടെ നാഴികക്കല്ലിൽ എത്തി.
Read more
കോഹ്‌ലിയെ സംബന്ധിച്ച് അദ്ദേഹം ഇതുവരെ 300 ഏകദിനം പോലും കളിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് ആ റെക്കോഡ് മറികടക്കാനുള്ള സമയം ആവശ്യത്തിന് ഉണ്ട്.