ഒന്നാം റാങ്ക് വെറും ഉടായിപ്പ്, ഞങ്ങൾ അതിൽ എത്തിയത് ദുർബലരായ ടീമുകളെ തോൽപ്പിച്ചിട്ടാണ്; അങ്ങനെ തോൽപ്പിച്ചാൽ ആർക്കും അതിൽ എത്താം: മിസ്ബ ഉൾ ഹഖ്

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് ഈ വർഷം ആദ്യം ഏകദിനത്തിൽ പാകിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയതിനെ കുറിച്ച് അടുത്തിടെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ദുർബലരായ ഓസ്‌ട്രേലിയൻ, ന്യൂസിലൻഡ് ടീമുകൾക്കെതിരായ വിജയങ്ങളാണ് നേട്ടത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എ സ്‌പോർട്‌സിനെക്കുറിച്ചുള്ള ഒരു ചർച്ചയിൽ, റാങ്കിംഗിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം മിസ്ബ ഊന്നിപ്പറഞ്ഞു.

ഓസ്‌ട്രേലിയയും ന്യൂസിലൻഡും പാകിസ്ഥാൻ സന്ദർശിച്ചതായി മിസ്ബ ഓർത്തു. അന്ന് അവരായിരുന്നു മുൻനിര ടീമുകൾ അല്ല ഞങ്ങളുടെ രാജ്യത്ത് എത്തിയത്. എന്നാൽ അവരുടെ സി, ഡി ടീമുകൾ അവിടെ എത്തി. അവർക്കെതിരായ ഞങ്ങളുടെ വിജയത്തിന്റെ ഫലമായി ഞങ്ങളുടെ റേറ്റിംഗ് വർദ്ധിച്ചു. വെസ്റ്റ് ഇൻഡീസും മറ്റ് ടീമുകളും എത്തിയപ്പോൾ ഞങ്ങൾ അവർക്കെതിരെയും വിജയിച്ചു. ഞങ്ങൾ ജയിച്ചു എന്നുള്ളത് ശരി തന്നെയാണ്, പക്ഷെ ആർക്കർതിരെ ജയിച്ചു എന്നതാണ് പ്രധാനം.”

“ഓസ്‌ട്രേലിയയുടെ സി ടീം പോലും ഒരു കളിയിൽ ഞങ്ങളെ തോൽപിച്ചു. ന്യൂസിലൻഡിന്റെ പ്രധാന കളിക്കാരെല്ലാം ഐപിഎല്ലിലേക്ക് പോയതിനാൽ, അവരുടെ ഡി ടീമും എത്തി. ഞങ്ങളുടെ പ്രധാന ടീം കളത്തിൽ ഇറങ്ങി, പക്ഷേ അവർ ഞങ്ങളെ വിറപ്പിച്ചു. റാങ്കിങ്ങിൽ ഒരു കാര്യവും ഇല്ല ”അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഈ വർഷം മേയിൽ കറാച്ചിയിൽ നടന്ന ഏകദിനത്തിൽ ന്യൂസിലൻഡിനെ 102 റൺസിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഒന്നാം സ്ഥാനത്തേക്കുള്ള ഉയർച്ചയെ “വെറും പൊള്ളയാണ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് മിസ്ബ തന്റെ സംശയം പ്രകടിപ്പിച്ചു. ദുർബലമായ ലൈനപ്പുകളുള്ള ടീമുകളെ നേരിടുമ്പോൾ നേട്ടത്തിന്റെ പ്രാധാന്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.