ഒറ്റ ഇന്ത്യക്കാരനില്ലാതെ 2024 ഐസിസി ഏകദിന ടീം; 3 പാകിസ്ഥാൻ താരങ്ങളും 3 അഫ്ഘാനിസ്ഥാൻ താരങ്ങളും ടീമിൽ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വെള്ളിയാഴ്ച പ്രഖ്യാപിച്ച 2024ലെ ഏകദിന പുരുഷ ടീം ഇന്ത്യൻ ആരാധകരെ വേദനിപ്പിക്കുന്നതാണ്. ഇന്ത്യയിൽ നിന്ന് ഒരു താരം പോലും ടീമിൽ ഇടം നേടിയിട്ടില്ലെങ്കിലും ഏഴ് അയൽക്കാർ ഉൾപ്പെടെ 10 ഏഷ്യക്കാർ പട്ടികയിൽ ഇടം നേടി.

ശ്രീലങ്കൻ ക്യാപ്റ്റൻ ചരിത് അസലങ്കയെ ഐസിസി ടീമിൻ്റെ നായകനായി തിരഞ്ഞെടുത്തു. അദ്ദേഹത്തിൻ്റെ മൂന്ന് സഹതാരങ്ങളായ പാത്തും നിസ്സാങ്ക, കുസാൽ മെൻഡിസ്, വനിന്ദു ഹസരംഗ എന്നിവരും ടീമിൻ്റെ ഭാഗമാണ്. സെയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നീ മൂന്ന് പാകിസ്ഥാനികളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള റഹ്മാനുള്ള ഗുർബാസ്, അസ്മത്തുള്ള ഒമർസായി, എഎം ഗസൻഫർ എന്നിവരും ഇലവനിൽ ഉണ്ട്. വെസ്റ്റ് ഇൻഡീസിൻ്റെ ഷെർഫെയ്ൻ റഥർഫോർഡാണ് ടീമിലെ ഏക ഏഷ്യൻ ഇതര താരം.

View this post on Instagram

A post shared by SouthLive (@southlive.in)

2024ൽ ശ്രീലങ്കയിൽ നടന്ന പരമ്പരയുടെ ഭാഗമായ മൂന്ന് ഏകദിനങ്ങൾ മാത്രമാണ് ഇന്ത്യൻ പുരുഷന്മാർ കളിച്ചത്. ആദ്യ മത്സരം സമനിലയിലായതോടെ ഇന്ത്യ 2-0ത്തിന് പരമ്പര കൈവിട്ടു. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരടങ്ങുന്ന ശക്തമായ ടീമുമായാണ് ഇന്ത്യ ലങ്കയിൽ പര്യടനം നടത്തിയത്. മുഹമ്മദ് സിറാജും അർഷ്ദീപ് സിങ്ങും പേസ് ആക്രമണത്തിന് നേതൃത്വം നൽകി. രണ്ട് അർധസെഞ്ചുറികൾ നേടിയ രോഹിതാണ് ടൂറിങ് ബാറ്റ്‌സ്മാൻമാരുടെ മികച്ച പ്രകടനം പുറത്തെടുത്തത്.

ശ്രീലങ്കയുടെ അസലങ്ക 16 ഏകദിനങ്ങളിൽ നിന്ന് 50.2 ശരാശരിയിൽ 605 റൺസ് നേടി 2024ൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കഴിഞ്ഞ വർഷം കളിച്ച 18 ഏകദിനങ്ങളിൽ 12ലും ലങ്ക ജയിച്ചപ്പോൾ അദ്ദേഹം ഒരു സെഞ്ചുറിയും നാല് അർധസെഞ്ചുറികളും നേടി. ഒമ്പത് ഏകദിനങ്ങളിൽ നിന്ന് പാകിസ്ഥാൻ ഏഴ് വിജയങ്ങൾ നേടിയപ്പോൾ അഫ്ഗാനിസ്ഥാൻ 14 മത്സരങ്ങളിൽ എട്ടെണ്ണം ജയിച്ചു.

2024 ഐസിസി പുരുഷ ഏകദിന ടീം: ചരിത് അസലങ്ക (സി) (ശ്രീലങ്ക), സയിം അയൂബ് (പാകിസ്ഥാൻ), റഹ്മാനുള്ള ഗുർബാസ് (അഫ്ഗാനിസ്ഥാൻ), പാത്തും നിസ്സാങ്ക (ശ്രീലങ്ക), കുസൽ മെൻഡിസ് (ഡബ്ല്യുകെ) (ശ്രീലങ്ക), ഷെർഫാൻ റഥർഫോർഡ് (വെസ്റ്റ് ഇൻഡീസ്), അസ്മത്തുള്ള ഒമർസായി (അഫ്ഗാനിസ്ഥാൻ), വനിന്ദു ഹസരംഗ (ശ്രീലങ്ക), ഷഹീൻ ഷാ അഫ്രീദി (പാകിസ്ഥാൻ), ഹാരിസ് റൗഫ് (പാകിസ്ഥാൻ), എഎം ഗസൻഫർ (അഫ്ഗാനിസ്ഥാൻ).

Read more