ഐ.പി.എല്‍ അവസാനിച്ചതോടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ഇന്ത്യന്‍ ടീമിന്റെ ഓസീസ് പര്യടനത്തിലാണ്. ഐ.പി.എല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ച താരങ്ങളെയുമായാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയ്ക്ക് വിമാനം കയറിയിരിക്കുന്നത്. ഇപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ആര് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് ചര്‍ച്ച. പൂര്‍ണ ഫിറ്റല്ലാത്തതിനാല്‍ ഏകദിന ടി20 ടീമില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരുന്നു.
ഐ.പി.എല്ലില്‍ രണ്ട് സെഞ്ച്വറിയോടെ കസറിയ ശിഖര്‍ ധവാനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ മൂന്ന് താരങ്ങള്‍ക്കാണ് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്. ശുഭ്മാന്‍ ഗില്ലാണ് ഇതില്‍ പ്രധാനി. ഇന്ത്യന്‍ എ ടീമിനു വേണ്ടിയും സ്ഥിരമായി ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്ന താരമാണ് ഗില്‍. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്സ്മാനായ ഗില്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഓപ്പണര്‍ കൂടിയായിരുന്നു.
മായങ്ക് അഗര്‍വാളാണ് സാദ്ധ്യതയില്‍ രണ്ടാമന്‍. ഓസീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്. ഐ.പി.എല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ മായങ്ക് ഓപ്പണറായി ഇറങ്ങാന്‍ സാദ്ധ്യതയേറെയാണ്. ന്യൂസിലാന്‍ഡിനെതിരേ ഈ വര്‍ഷമാദ്യം നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ മായങ്ക് കളിച്ചിരുന്നു.
ഏകദിന പരമ്പരയ്ക്കുള്ള ടീമിലെത്തുക ദുഷ്‌കരമാണെങ്കിലും ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി ഇറങ്ങിയേക്കും.വിക്കറ്റ് കാക്കാന്‍ കെ.എല്‍ രാഹുല്‍ ഉള്ളതിനാല്‍ തന്നെ സഞ്ജുവിനെ ബാറ്റ്സ്മാനായി കളിപ്പിക്കാനായിരിക്കും ഇന്ത്യയുടെ നീക്കം. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ സഞ്ജു ടി20യില്‍ ഓപ്പണ്‍ ചെയ്തിരുന്നു.
Read more
മൂന്നു വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും നാലു ടെസ്റ്റുകളുമാണ് ഇന്ത്യ ഓസീസ് പര്യടനത്തില്‍ കളിക്കുക. നവംബര്‍ 27-ന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകും. ഡിസംബര്‍ 4- നാണ് മൂന്ന് മത്സരമടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലില്‍ ആരംഭിക്കും.